അടൂര്‍: കെഎസ്ആര്‍ടിസി അടൂര്‍ ഡിപ്പോയില്‍ നിന്നും ബാംഗളൂരിലേക്ക് സ്‌പെഷല്‍ സൂപ്പര്‍ ഡീലക്‌സ് ബസ് സര്‍വീസ് ആരംഭിച്ചു. എല്ലാ ദിവസവും വൈകുന്നേരം 5.15നാണ് അടൂരില്‍ നിന്നും ബസ് സര്‍വീസ് ആരംഭിക്കുക. തൃശൂര്‍, കോഴിക്കോട് വഴി ബാംഗളൂരില്‍ രാവിലെ 6.30ന് എത്തിച്ചേരും. തിരികെ രാത്രി 7.30ന് ബാംഗളൂരില്‍ നിന്നും പുറപ്പെടുന്ന ബസ് രാവിലെ 6.30ന് അടൂരില്‍ എത്തിച്ചേരും.
784 രൂപയാണ് അടൂരില്‍ നിന്നും ബാംഗളൂരിലേക്കുള്ള ബസ് ചാര്‍ജ്. സ്‌പെഷല്‍ ബസ് സര്‍വീസിന്റെ ഫഌഗ് ഓഫ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോസ്, എറ്റിഒ ജെ. ശശികുമാര്‍, കൗണ്‍സിലര്‍മാരായ ഉമ്മന്‍ തോമസ്, ആര്‍. സനല്‍കുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി ഡി. സജി, സജു മിഖയേല്‍, റോഷന്‍ ജേക്കബ്, സുനില്‍കുമാര്‍, അരവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.