അണികളായാല്‍ ഇങ്ങനെ വേണമെന്ന് ഏതൊരു പാര്‍ട്ടി നേതാവിനും ഇത് വായിച്ചു കഴിഞ്ഞാല്‍ തോന്നും. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയില്‍നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് എഡിഎംകെ നിയമസഭാംഗം. കൂനൂര്‍ എംഎല്‍എ എ.രാമുവാണ് നിയമസഭയില്‍ പ്രസ്താവന നടത്തിയിരിക്കുന്നത്. 2011ല്‍ ഹില്ലരിയും ജയലളിതയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് ഹില്ലരിക്കു പ്രചോദനമായതെന്നാണ് എംഎല്‍എയുടെ വാദം. നിയമസഭയിലെ കന്നിപ്രസംഗത്തിലായിരുന്നു രാമു തന്റെ “കണ്ടെത്തല്‍’ വെളിപ്പെടുത്തിയത്.
ഹില്ലരി അമ്മ(ജയലളിത)യുടെ വ്യക്തിത്വം മനസിലാക്കി. അമ്മയുടെ ദൃഢനിശ്ചയത്തിലും പ്രേരണയിലുമാണ് ഹില്ലരി മുന്നേറുന്നത്. ജയലളിതയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വളരെ സന്തോഷത്തോടെയാണ് ഹില്ലരി നാട്ടിലേക്കു മടങ്ങിയത്. അമേരിക്കയുടെ ചരിത്രത്തില്‍, പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നവരില്‍ ഹില്ലരിയുടെ പേര് സുവര്‍ണലിപികളില്‍ എഴുതിച്ചേര്‍—ത്തിട്ടുണ്ടെങ്കില്‍ അത് ബഹുമാനപ്പെട്ട അമ്മ കാരണമാണ്- രാമു നിയമസഭയില്‍ പറഞ്ഞു.
പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഹില്ലരിയെ പ്രഖ്യാപിച്ചപ്പോള്‍ ജയലളിത അഭിനന്ദന സന്ദേശം അയ്ച്ചിരുന്നു. 2011ല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കുന്ന കാലത്താണ് ഹില്ലരിയും ജയലളിതയും കൂടിക്കാഴ്ച നടത്തിയത്. ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്. എന്തായാലും സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷിക്കാന്‍ പുതിയ ഒരു വിഷയം കൂടി കിട്ടിയിരിക്കുകയാണ്.