അനധികൃതമായി സൂക്ഷിച്ച ആയുധങ്ങള്‍ ബേക്കറിയില്‍നിന്ന് പിടിച്ചെടുത്തു

beakeryതാനെ: അനധികൃതമായി ആയുധം സൂക്ഷിച്ചതിനു താനെയില്‍ ബേക്കറി ഉടമ അറസ്റ്റില്‍. താനെയിലെ ബിവാന്‍ഡിയിലെ ബേക്കറിയില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നുവെന്ന വിവരത്തെതുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് തെരച്ചില്‍ നടത്തി. തെരച്ചിലില്‍ തോക്കും വെടിക്കോപ്പുകളും നാലു വാളുകളും പിടിച്ചെടുത്തു.

സംഭവുമായി ബന്ധപ്പെട്ട് ബേക്കറി ഉടമ മുഹമ്മദ് അസ്ഫാഖ് സിദ്ധിഖിയെ (30) പോലീസ് അറസ്റ്റ് ചെയ്തു.

Related posts