അപകടത്തിലായ പാലത്തിലൂടെ അമിത ലോഡുമായി എത്തിയ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു

EKM-THENGUവൈപ്പിന്‍: ഞാറയ്ക്കല്‍ പഞ്ചായത്ത് ജെയ്ഹിന്ദ് മൈതാനിക്ക് പടിഞ്ഞാറ് പുതുവല്‍ റോഡിനു സമീപം നടക്കുന്ന വന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അമിതമായി ലോഡ് കയറ്റിയ വാഹനങ്ങള്‍ പോകുന്നത് നാട്ടുകാര്‍ തടഞ്ഞിട്ടു. സംഘര്‍ഷാവസ്ഥ ഉണ്ടായ സാഹചര്യത്തില്‍  പോലീസ് സ്ഥലത്തെത്തിയിരുന്നു. ഒന്ന്, രണ്ട് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും  കടപ്പുറം ഭാഗത്തേക്കുള്ള  ഏക ആശ്രയവുമായ കലുങ്ക് പാലം അപകടാവസ്ഥയിലും ഈ ഭാഗത്തെ റോഡ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്.  ഇതിനിടെയാണ് പാലത്തിലൂടെ അമിത ഭാരവുമാിയ ലോറികള്‍ എത്തിയത്.

റോഡിന്റെ ശോച്യാവസ്ഥ മൂലം ഒരു രോഗിയെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ഓട്ടേറിക്ഷ ക്കാര്‍ പോലും വരുന്നില്ല. ബൈക്കിലോ സൈക്കിളിലോ യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥ. മത്സ്യതൊഴിലാളികളും വിദ്യാര്‍ഥികളും സ്ത്രീകളും അടങ്ങുന്ന പ്രദേശവാസികള്‍ ഇന്ന് ഈ റോഡിന്റെയും, പാലത്തിന്റെയും ദുരവസ്ഥയുടെ ഇരകളാണ്.

പ്രദേശവാസികള്‍ ജനകീയ സമിതി വിളിച്ചു ചേര്‍ക്കുയും പ്രശ്ര് നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യം ഉന്നയിച്ചിട്ടും യാതൊരുവിധ തുടര്‍നടപടികളും അധികാരികളുടെയോ ഭഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇതേ തുടര്‍ന്ന്  ഈ പ്രദേശത്തെ യുവാക്കള്‍ കര്‍മ്മ എന്ന യുവജന സംഘടനയ്ക്ക് രൂപം നല്‍കുകയും, റോഡ്, പാലം സംരക്ഷിക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.

Related posts