അവാര്‍ഡ് പ്രതീക്ഷിച്ചിട്ടല്ല താന്‍ ഇതുവരെ അഭിനയിച്ചതെന്ന് ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍. തന്റെ ആരാധകര്‍ക്കു വേണ്ടിയാണ് അഭിനയിക്കുന്നതെന്നും താരം പറയുന്നു. നിരൂപകര്‍ക്കുള്ള മറുപടിയായിട്ടായിരുന്നു സണ്ണി ലിയോണ്‍ പ്രതികരിച്ചത്. ആരാധകരുടെ പിന്തുണയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. വിമര്‍ശിക്കാനായി ആരും എന്റെ സിനിമയ്ക്ക് വേണ്ടി ടിക്കറ്റ് എടുക്കേണ്ടതില്ല. ആരാധകര്‍ കാണട്ടെ. ഞാന്‍ തെരഞ്ഞെടുക്കുന്ന സിനിമകളില്‍ എനിക്ക് വിശ്വാസമുണ്ട്- സണ്ണി പറയുന്നു.
അഭിനയം അവാര്‍ഡ് പ്രതീക്ഷിച്ചല്ല: തന്റെ ആരാധകര്‍ക്കു വേണ്ടിയാണ് അഭിനയിക്കുന്നത്; സണ്ണി ലിയോണ്‍
