അഭിഭാഷക പദവി പേരിനൊപ്പം ചേര്‍ക്കാന്‍ തടസമില്ലെന്ന് വി.പി. സജീന്ദ്രന്‍ എംഎല്‍എ

ekm-sajeendranകോലഞ്ചേരി: അഭിഭാഷകനായി എന്‍റോള്‍ ചെയ്ത ശേഷം സ്വമേധയാ അപേക്ഷ നല്‍കി തൊഴിലില്‍ നിന്ന്  താത്ക്കാലികമായി വിട്ടുനില്‍ക്കുന്നവര്‍ക്ക് അഭിഭാഷക പദവി പേരിനൊപ്പം ചേര്‍ക്കാന്‍ തടസമില്ലെന്ന് വി.പി. സജീന്ദ്രന്‍ എംഎല്‍എ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ താന്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളില്‍ വിറളിപൂണ്ട  ഇടതുപക്ഷം നടത്തുന്ന കുപ്രചാരണമാണ് ആരോപണത്തിന് പിന്നിലെന്നും അദേഹം ആരോപിച്ചു.

2011ല്‍ താന്‍ സ്വമേധയാ നല്‍കിയ അപേക്ഷയാണ് ബാര്‍കൗണ്‍സില്‍ അംഗീകരിച്ചത്. മറ്റ് വരുമാനമാര്‍ഗമുളളപ്പോള്‍ കോടതിയില്‍ പ്രാക്ടീസ് പാടില്ലെന്ന കൗണ്‍സില്‍ നിയമം അംഗീകരിച്ചായിരുന്നു ഇത്. എന്‍റോള്‍മെന്റ് പിന്‍വലിക്കാതെ തന്നെ പലരും ബിസിനസ് ഉള്‍പ്പടെയുളള വരുമാനമാര്‍ഗങ്ങള്‍ തേടുമ്പോള്‍ താന്‍ നിയമത്തെ ബഹുമാനിക്കുകയായിരുന്നു. കേസ് വാദിക്കുന്നതിനും കോടതിയില്‍ ഹാജരാകുന്നതിനും മാത്രമേ താത്ക്കാലികമായി എന്‍ റോള്‍മെന്റ് റദ്ദ് ചെയ്തതു കൊണ്ട ് തടസമുളളൂവെന്നും പേരിനൊപ്പം പദവി ഉപയോഗിക്കുന്നതില്‍ തടസമില്ലെന്നും വി.പി. സജീന്ദ്രന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Related posts