തൃശൂര്‍: ഷെയര്‍ മാര്‍ക്കറ്റിംഗിലൂടെ അമിത ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയശേഷം ഒളിവില്‍പോയ രണ്ടുപേര്‍ അറസ്റ്റില്‍. 2010ല്‍ തൃശൂര്‍ ഈസ്റ്റ് പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ ആമ്പല്ലൂര്‍ വട്ടണാത്ര കട്ടളാത്ത് വീട്ടില്‍ അനൂപ്, വെണ്ടൂര്‍ മാരാത്ത് വീട്ടില്‍ ഷാരോണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഡയറക്ടര്‍മാരായ സ്‌കൈമാര്‍ട്ട് എന്ന സ്ഥാപനം വഴി 12,000 രൂപ മുതല്‍ 15,000 രൂപ വരെ ഷെയര്‍ നല്കി വര്‍ഷാവര്‍ഷം അമിത ലാഭവിഹിതം നല്കുമെന്ന് വാഗ്ദാനം ചെയ്ത് ലാഭവിഹിതമോ, നിക്ഷേപിച്ച തുകയോ മടക്കിനല്കാതെ 80 ലക്ഷത്തോളം രൂപയുമായി സ്ഥാപനം പൂട്ടി മുങ്ങിയെന്നാണ് കേസ്. 2010ല്‍ അറസ്റ്റുചെയ്യപ്പെട്ട പ്രതികള്‍ ജാമ്യത്തിലിറങ്ങി മുങ്ങി. ഈസ്റ്റ് എസ്‌ഐമാരായ പി. ലാല്‍കുമാര്‍, ബാലകൃഷ്ണന്‍, സിപിഒമാരായ വി. ബല്‍രാജ്, വിനയന്‍, രതീഷ്, ശ്രീജിത്ത്, ഷിനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.
അമിത ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍
