അരങ്ങേറ്റത്തിന് മുമ്പേ വിവാദ കുരുക്കില്‍

Saraകുറച്ചുനാള്‍ മുമ്പുള്ള വാര്‍ത്ത സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലിഖാന്‍ സിനിമാ രംഗത്തേക്ക് കടന്നുവരുന്നു എന്നുള്ളതായിരുന്നു. സെയ്ഫിന്റെ മുന്‍ ഭാര്യ അമൃത സിംഗിന്റെ മകളാണ് സാറ. എന്നാല്‍ സാറ ഇപ്പോള്‍ വിവാദക്കുരുക്കില്‍ പെട്ടിരിക്കുകയാണ്.  മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മകന്‍ പഹരിയുമായി സാറ പ്രണയത്തിലാണെന്നതാണ് വാര്‍ത്ത.

ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് സാറ പ്രണയ ഗോസിപ്പില്‍ പെട്ടിരിക്കുന്നത്. ഇരുവരും വിദേശത്ത് പോയപ്പോളുള്ള ഫോട്ടോസാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

Related posts