അളിയന്‍മാര്‍ തമ്മിലടിച്ചു; പോലീസ് പുലിവാലു പിടിച്ചു; ഒരു അളിയനും ഭാര്യയും ഇന്ത്യവിട്ടു

air-franceകോട്ടയം: അളിയന്‍മാര്‍ തമ്മിലടിച്ച സംഭവത്തെ തുടര്‍ന്ന് ഒരു അളിയനും ഭാര്യയും വിദേശത്തേക്ക് പറന്നു. വിദേശത്തു പോയ അളിയനും ഭാര്യയ്ക്കുമെതിരേ എതിര്‍ കക്ഷിയായ അളിയന്‍ കോടതിയില്‍ പരാതി നല്കി. കോടതി പരാതി പോലീസിന് കൈമാറി  കേസെടുക്കാന്‍ നിര്‍ദേശം നല്കി. ഇതേതുടര്‍ന്ന് പോലീസ് കേസെടുത്തു. കോട്ടയം ഈസ്റ്റ് പോലീസ് ആണ് അളിയന്‍മാരുടെ അടിപിടിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

കടുവാക്കുളത്തിനടുത്ത് ഒരാഴ്ച മുന്‍പാണ് അളിയന്‍മാര്‍ തമ്മില്‍ അടിപിടിയുണ്ടായത്.  സെക്കിള്‍ കൊണ്ട് അളിയന്‍ തന്നെ അടിച്ചെന്നാണ് മറ്റൊരു അളിയന്റെ പരാതി. പരാതി ആദ്യം പോലീസിനു മുമ്പാകെ എത്തിയതാണെന്നും അന്ന് ഇരുവര്‍ക്കും കേസ് വേണ്ട എന്ന നിലപാടിലായിരുന്നുവെന്നും ഈസ്റ്റ് പോലീസ് പറയുന്നു.

എന്തായാലും അടിപിടിക്കു ശേഷം അളിയനും ഭാര്യയും വിദേശത്തേക്ക് പോയതോടെയാണ് സംഭവത്തില്‍ കേസ് വേണമെന്ന തോന്നല്‍ അളിയനുണ്ടായത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി വിദേശത്തുപോയവര്‍ക്ക് നോട്ടീസ് അയച്ച് തിരിച്ചുവിളിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അടിപിടിയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. കുടുംബ പ്രശ്‌നമാണോ എന്നു സംശയമുണ്ട്.

Related posts