അവര്‍ ഒന്നിക്കുന്നു

Surya110616സൂര്യയുടെ നായികയായി ദീപിക പദുക്കോണ്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സുന്ദര്‍ സി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നതെന്നാണ് കേള്‍ക്കുന്നത്.തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലായാണ് ചിത്രം നിര്‍മിക്കുന്നത്.

ഈ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണെന്നാണ് പറയുന്നത്. ചിത്രത്തില്‍ ബോളിവുഡില്‍ നിന്നുള്ള നടി ആയിരിക്കും നായികയായി എത്തുകയെന്നും അത് ദീപിക പദുക്കോണായിരിക്കുമെന്നുമാണ് പറയപ്പെടുന്നത്.
എന്നാല്‍ ഇതുവരെ താരങ്ങളുമായി ഒരു കരാറുും ഒപ്പുവച്ചിട്ടില്ല. ടെക്‌നീഷ്യന്മാരെ മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ കുറച്ചു സമയം കൂടിയെടുക്കുമെന്നാണ് പറയപ്പെടുന്നത്.

Related posts