അവിഹിതത്തിന്റെ ബാക്കിപത്രം! അവിഹിതം ഭാര്യ അറിയാതിരിക്കാന്‍ ക്രൂരകൊലപാതകം; എല്ലാം ചെയ്തതു ബഷീര്‍ തനിയെ; അശ്വതിയെ കൊന്നത് ശനിയാഴ്ച രാത്രി

basheerകോട്ടയം: അതിരമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയെ കൊലപ്പെടുത്തിയത് പ്രതി തനിയെ.  അരും കൊല അവിഹിത ബന്ധം ഭാര്യ അറിയാതിരിക്കാന്‍. മൃതദേഹം ഒരു ദിവസം മുഴുവന്‍ പ്രതിയുടെ വീട്ടില്‍ സൂക്ഷിച്ചു. പിന്നീട് ഒറ്റയ്ക്ക് സ്വന്തം കാറില്‍ റബര്‍തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.   അമ്മഞ്ചേരി കന്നുകുളം നെടിയകാലായില്‍ തമ്പാന്റെ മകള്‍ അശ്വതി (20)യെ കൊലപ്പെടുത്തിയ കേസില്‍ അമ്മഞ്ചേരി കന്നുകുളം ഭാഗത്ത് താമസക്കാരനായ ഖാദര്‍ യൂസഫിനെ(ബഷീര്‍, 42) ഇന്ന് അറസ്റ്റു ചെയ്യും. ഡിഎന്‍എ പരിശോധനാ ഫലം ഉച്ചയോടെ ലഭിക്കുന്നതോടെ കൊല്ലപ്പെട്ടത് അശ്വതിയെന്ന് സ്ഥിരികരിക്കാനാവും. ക്രൈംബ്രാഞ്ചിനെ വെല്ലുന്ന അന്വേഷണ രീതിയില്‍ ലോക്കല്‍ പോലീസിന് പരക്കെ പ്രശംസ.

ശനിയാഴ്ച രാത്രി 9.45 നാണ് കൊലപാതകം നടത്തിയത്. തുടര്‍ന്നു വീടിനു പിന്നില്‍ ചാക്കില്‍ കെട്ടിവച്ച മൃതദേഹം ഞായറാഴച രാത്രിയോടെ ഖാദര്‍ പുറത്തെടുത്തു. പിന്നീട് ടാര്‍പോളിന്‍ ഷീറ്റില്‍ മൃതേദം പൊതിഞ്ഞു. തുടര്‍ന്ന്  ഇയാളുടെ ഐ റ്റെന്‍ ഗ്രാന്റാ  കാറിന്റെ ഡിക്കിയില്‍ മൃതദേഹം ഒറ്റയ്ക്കു കയറ്റി.

അരമണിക്കൂറോളം മെഡിക്കല്‍ കോളജ്, അതിരമ്പുഴ ഭാഗത്തുകൂടി കാറില്‍ മൃതദേഹവുമായി പ്രതി കറങ്ങി. അതിനു ശേഷം ഐക്കരക്കുന്നിനു സമീപത്തെ റബര്‍ തോട്ടത്തിനു സമീപം എത്തിയപ്പോള്‍ കാര്‍ നിര്‍ത്തി മൃതദേഹം പുറത്തെടുത്തു. റബര്‍ തോട്ടത്തിലെ കയ്യാലയിലൂടെ മൃതദേഹം ഉരുട്ടി കയറ്റി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം പൊതിഞ്ഞ ടാര്‍പോളിനിലെ നമ്പര്‍ ആണ് തെളിവില്ലാതെ തേഞ്ഞു മാഞ്ഞു പോകാമായിരുന്ന കേസിന് തുമ്പുണ്ടാക്കിയത്. ശാസ്ത്രീയമായ അന്വേഷണ മികവുകൂടിയായപ്പോള്‍ വെറും മൂ്ന്നു ദിവസം കൊണ്ട് പ്രതി വലയിലായി.

ടാര്‍പോളിനിലെ നമ്പര്‍ ഒരു പ്രമുഖ കൊറിയര്‍ കമ്പനിയുടേതാണെന്ന് മനസിലാക്കിയ പോലീസ്  കൊറിയര്‍ കമ്പനിയുടെ മുംബൈയിലെ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് മംഗലാപുരത്തിന് അയച്ച പാര്‍സല്‍ ആണെന്ന് വ്യക്തമായി. മംഗലാപുരത്ത് ബന്ധപ്പെട്ടപ്പോള്‍ അത് കോഴിക്കോടിനും പിന്നീട് കോട്ടയത്തേക്കുമാണെന്ന് വ്യക്തമായി. ഇതെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പൊക്കിയെടുത്തു. ഒടുവില്‍ പ്രതി ബഷീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

കൊല്ലപ്പെട്ട യുവതിയുടെ ചിത്രം കണ്ടപ്പോള്‍ അത് അശ്വതിയുടേതാണെന്ന് ബഷീര്‍ തിരിച്ചറിഞ്ഞതോടെ കാര്യങ്ങള്‍ എളുപ്പമായി. പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. നൂറിലധികം അന്വേഷ ഉദ്യോഗസ്ഥര്‍  നല്കുന്ന വിവരങ്ങള്‍ അപ്പപ്പോള്‍  ക്രോഡീകരിച്ച് വേണ്ട നിര്‍ദേശം നല്കി ജില്ലാ പോലീസ് ചീഫ്  എന്‍.രാമചന്ദ്രന്‍ കേസ് അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചതോടെ ഒരു തെളിവും ലഭിക്കാതിരുന്ന കൊലക്കേസ് വെറും മൂന്നു ദിവസത്തിനുള്ളില്‍ തെളിയിക്കാനായി. കുറ്റാന്വേഷ രീതിയിലെ നവീന ആശയങ്ങളും രീതികളും ഈ കേസില്‍ പരീക്ഷിക്കപ്പെട്ടു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

പ്രതിയെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുവരും

കോട്ടയം: അതിരമ്പുഴയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഖാദര്‍ യൂസഫി(42)നെ തെളിവെടുപ്പിനായി ഇന്നു മൃതദേഹം കണ്ടെത്തിയ സ്ഥലത്തു കൊണ്ടുവരും. വൈകുന്നേരം അഞ്ചിനു കോട്ടയം എസ്പി എന്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ പത്രസമ്മേളനം നടക്കും.

Related posts