ഇതല്ലേ ഹീറോയിസം! 300 അടി പൊക്കമുള്ള പാറക്കെട്ടില്‍ കാല്‍കൊരുത്ത് തലകീഴായി കിടന്ന പോലീസുകാരന്റെ സാഹസികത

1ഒളിമ്പിക്‌സ് നടക്കുന്ന ബ്രസീലില്‍ നിന്നാണ് ഈ അത്ഭുതപ്പെടുത്തുന്ന, നെഞ്ചിടിപ്പ് കൂട്ടുന്ന വാര്‍ത്ത. ഈ വാര്‍ത്തയിലെ നായകന്‍ ലൂയിസ് ഫെര്‍ണാണ്ടോ കാന്‍ഡിയ എന്ന പോലീസുകാരനാണ്. റിയോഡി ഷാനേറൊയില്‍ നിന്നുള്ള പോലീസുകാരനാണ് കാന്‍ഡിയ. ഇയാള്‍ ചെയ്തതെന്തെന്നോ?

ഒരു ദിവസം ഇയാള്‍ കൂട്ടുകാര്‍ക്കൊപ്പം റിയോയിലെ കടല്‍ത്തീരത്തേക്ക് പോയി. അവിടെ കടലിനോട് ചേര്‍ന്നുകിടക്കുന്ന വലിയൊരു പാറക്കെട്ടിലേക്ക് കയറി. കടലില്‍നിന്ന് 300 അടിയോളം ഉയരമുണ്ട് പാറക്കെട്ടിന്. എന്നിട്ട് നേരെ പാറക്കെട്ടിന്റെ അഗ്രത്ത് കാല്‍ കൊരുത്ത് ഒറ്റക്കിടപ്പ്. കൂട്ടുകാരുടെ സഹായത്തോടെയായിരുന്നു കാന്‍ഡിയയുടെ സാഹസികത. വവ്വാലുകള്‍ മരത്തില്‍ തൂങ്ങിക്കിടക്കാറിലെ അതുപോലെതന്നെ. ഒന്നു പതറിയാല്‍ താഴെ കടലില്‍ തലകുത്തനെ വീഴും.

3 കാന്‍ഡിയയുടെ സാഹസികവാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ രണ്ടുതരത്തിലുള്ള പ്രതികരണങ്ങള്‍ വരുന്നുണ്ട്. ഫോട്ടോഷോപ്പിലെ വിക്രിയയാണ് ഇയാളുടേതെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നവരും കുറവല്ല. ചെറിയൊരു കൂട്ടര്‍ ഇയാളെ പ്രോത്സാഹിപ്പിക്കാനും രംഗത്തുവന്നിട്ടുണ്ട്.

Related posts