ആദ്യ ജയം തേടി ഗോവയും പൂനയും

sp-puneപനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ റണ്ണേഴ്‌സ് അപ്പായ എഫ്‌സി. ഗോവ ആദ്യജയം പ്രതീക്ഷിച്ച് ഇന്ന് സ്വന്തം മൈതാനത്തു പന്തുതട്ടും. ആദ്യമത്സരങ്ങളില്‍ പരാജയപ്പെട്ട രണ്ടു ടീം നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയും ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനുണ്ട്. ഈ സീസണിലെ ആദ്യ ഹോം മാച്ചിനിറങ്ങുമ്പോള്‍ ഗോവന്‍ ആരാധകര്‍ക്ക് വിജയത്തിലൂടെ ഒരു ഫുട്‌ബോള്‍ കാര്‍ണിവല്‍ ഒരുക്കാമെന്ന പ്രതീക്ഷയിലാണ് ബ്രസീലുകാരനായ മുഖ്യ പരിശീലകന്‍ സീക്കോ.

ഐഎസ്എലിന്റെ ചരിത്രത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് ഇതുവരെയും തോല്‍വി നേരിട്ടിട്ടില്ലാത്ത ടീമാണ് എഫ്‌സി ഗോവ. ഈ ചരിത്രമാണ് പഴങ്കഥയായത്. ഈ ആഘാതത്തില്‍ നിന്നും കരകയറുമെന്ന ആത്മവിശാസത്തിലാണ് കോച്ച് സീക്കോ. മുംബൈയോടു തോറ്റ വഴങ്ങേണ്ടിവന്ന പൂന സിറ്റിയും ആദ്യ ജയം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. പുനെ പോയിന്റ് ടേബിളില്‍ അക്കൗണ്ട് തുറക്കുമെന്ന വിശ്വസത്തിലാണ് സഹപരിശീലകന്‍ മിഗുവേല്‍.

Related posts