ആധാര്‍ കാര്‍ഡുകളില്‍ തെറ്റായ വിലാസം: ഉടമകള്‍ വലയുന്നു

ekm-aadarവാഴക്കുളം: ആധാര്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റായ വിലാസം.  ആവോലി പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായവര്‍ക്കാണ് വിലാസം  തെറ്റിയ ആധാര്‍ കാര്‍ഡുകള്‍ ലഭിക്കുന്നത്. പല കാര്‍ഡുകളിലും സമീപ പഞ്ചായത്തായ മഞ്ഞള്ളൂര്‍ എന്നും ആവോലി എന്നും  തെറ്റായാണ്  രേഖപ്പെടുത്തിയിരിക്കുന്നത്.  കഴിഞ്ഞ മാസം  ആദ്യം പരീക്കപീടിക  ഇന്ദിര മഹിളാസമാജത്തില്‍ ഫോട്ടോയെടുപ്പ് നടത്തിയവരുടെ കാര്‍ഡുകളിലാണ് വിലാസം തെറ്റിയിട്ടുള്ളത്. വിലാസം മാറ്റാന്‍ അപേക്ഷ നല്‍കിയവര്‍ക്കും കുട്ടികള്‍ക്കായി പുതിയ  അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും കാര്‍ഡില്‍ തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഒരേ കാര്‍ഡില്‍ തന്നെ വ്യത്യസ്ത വിലാസം രേഖപ്പെടുത്തിയും കാര്‍ഡ് ലഭിച്ചവരുണ്ട്. പ്രാദേശികമായി സംഘടിപ്പിച്ച  ഫോട്ടോയെടുപ്പില്‍ മണിക്കൂറുകളോളം  കാത്തുനിന്നാണ് അപേക്ഷകര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഒടുവില്‍ ലഭിച്ചത് തെറ്റായ വിലാസവും. അക്ഷയ കേന്ദ്രത്തില്‍ ഇനിയും  അപേക്ഷ നല്‍കി ഫോട്ടോയെടുപ്പ്  നടത്തിയെങ്കില്‍ മാത്രമേ  വിലാസം ശരിയാക്കി നല്‍കാനാവൂ എന്ന നിലപാടിലാണ് അധികൃതര്‍. പല അപേക്ഷകള്‍ക്കും വിലാസം തെളിയിക്കാന്‍ ആധാര്‍  ആവശ്യമായി വരുന്നതിനാല്‍ അപേക്ഷകര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

Related posts