ആരെ രക്ഷിക്കാന്‍ വേണ്ടി…! സിനിമാ-റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ നിരവധി ശത്രുക്കള്‍; പോലീസ് റിപ്പോര്‍ട്ട് പലരെയും രക്ഷിക്കാന്‍ വേണ്ടിയാണെന്ന് കുടുംബാംഗങ്ങളുടെ പരാതി

maniതൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നു കെണ്ടത്തിയ പോലീസ് റിപ്പോര്‍ട്ടിനെതിരെ കുടുംബാംഗങ്ങള്‍ പരാതി നല്കി. പോലീസ് റിപ്പോര്‍ട്ട് പലരെയും രക്ഷിക്കാന്‍വേണ്ടി തയാറാക്കിയതാണെന്നും, സംശയങ്ങളിലും പരാതിയിലും വ്യക്തതയില്ലാത്ത അന്വേഷണവും കണ്ടെത്തലുമാണ് പോലീസ് നടത്തിയതെന്നും കാണിച്ച് മണിയുടെ ഭാര്യ നിമ്മിയും സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനുമാണ് മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയത്.

എന്നാല്‍, അന്വേഷണം സിബിഐയ്ക്കു വിട്ട സാഹചര്യത്തില്‍ കേസിന്റെ മറ്റു വശങ്ങളിലേക്കു കടക്കുന്നില്ലെന്നു പരാതി പരിഗണിച്ച കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ വ്യക്തമാക്കി. നേരത്തെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും നല്‍കിയ പരാതിയില്‍ ഡിജിപിയോടും ആഭ്യന്തര സെക്രട്ടറിയോടും കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊലപാതകമോ ആത്മഹത്യയോ അബദ്ധത്തില്‍ സംഭവിച്ചതോ ആയി കണ്ടെത്താനും, സിനിമാ-റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ ശത്രുതയുള്ളതായി അന്വേഷണത്തില്‍ അറിവായെങ്കിലും കൊലപ്പെടുത്താന്‍ പാകത്തിലുള്ള ശത്രുതയുണ്ടായിരുന്നില്ലെന്നും, എങ്കിലും സംശയങ്ങളുന്നയിച്ചുള്ള ബന്ധുക്കളുടെ പരാതിയില്‍ മണിയുടെ സുഹൃത്തുക്കളായ ആറുപേരുടെ നുണപരിശോധനാ നടപടികളിലേക്കു കടന്നിട്ടുണ്ടെന്നും വ്യക്തമാക്കിയായിരുന്നു പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്.

Related posts