ഗുരുവായൂരിൽ 1000 രൂപയ്ക്കു സ്പെഷൽ ദർശനം തുടങ്ങി; പുത്തൻ ദർശന സംവിധാനത്തിനെതിരേ ബിജെപി

ഗു​രു​വാ​യൂ​ർ:  ക്ഷേ​ത്ര​ത്തി​ൽ 1000 രൂ​പ​യ്ക്ക് നെ​യ്യ് വി​ള​ക്ക് ശീ​ട്ടാ​ക്കു​ന്ന​വ​ർ​ക്ക് സ്പെ​ഷ​ൽ ദ​ർ​ശ​നം അ​നു​വ​ദി​ച്ചു​തു​ട​ങ്ങി. ഇ​ന്നു​പു​ല​ർ​ച്ചെ മു​ത​ലാ​ണ് ഈ ​സം​വി​ധാ​നം നി​ല​വി​ൽ​വ​ന്ന​ത്. 1000 രൂ​പ​യ്ക്ക് നെ​യ്യ് വി​ള​ക്ക് ശീ​ട്ടാ​ക്കു​ന്ന​വ​ർ​ക്ക് വ​രി നി​ൽ​ക്കാ​തെ കൊ​ടി​മ​ര​ത്തി​നു മു​ന്നി​ലൂ​ടെ ഗു​രു​വാ​യൂ​ര​പ്പ​നെ ദ​ർ​ശി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ക്ഷേ​ത്രം അ​ധി​കാ​രി​ക​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​തി​നു​പു​റ​മേ പ്ര​സാ​ദ​ക്കി​റ്റും ന​ൽ​കു​ന്നു​ണ്ട്. നൂ​റോ​ളം പേ​ർ ഇ​ന്ന് ഈ ​സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ആ​യി​രം രൂ​പ​യ്ക്ക് നെ​യ്യ് വി​ള​ക്ക് ശീ​ട്ടാ​ക്കി ദ​ർ​ശ​നം ന​ൽ​കു​ന്ന സം​വി​ധാ​ന​ത്തി​നെ​തി​രെ ബി​ജെ​പി, ക്ഷേ​ത്ര​സം​ര​ക്ഷ​ണ സ​മി​തി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts