സിനിമാ താരത്തെ കണ്ടതിന്റെ ആവേശത്തില്‍ ഒരു സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞ പാവം ആരാധകന് ഇടി കിട്ടി. ഇത്രയ്ക്ക് വേണ്ടിയിരുന്നോ എന്ന് ഈ വീഡിയോ കണ്ട ഏവരും ചിന്തിച്ചേക്കാം. ഇടി കിട്ടിയ സെല്‍ഫി വൈറലായതോടെ ബോളിവുഡ് താരം അക്ഷയ് കുമാര്‍ ആപ്പിലായിരിക്കുകയാണ്. ആരാധകനെ ഇടിച്ചത് അക്ഷയ് കുമാറിന്റെ സെക്യൂരിറ്റി ചുമതലയുള്ള ഉദ്യോഗസ്ഥനാണെങ്കില്‍ നാണക്കേടായത് താരത്തിനാണ്.
മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം. എയര്‍പോര്‍ട്ടില്‍ എത്തിയ അക്ഷയ് കുമാറിനൊപ്പം നിന്ന് സെല്‍ഫി എടുക്കാനായി ഓടിക്കൂടിയ ആരാധകരില്‍ ഒരാള്‍ക്കാണ് ഇടി കിട്ടിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബോളിവുഡില്‍ മാത്രമല്ല എങ്ങും ഈ വാര്‍ത്ത തന്നെയാണ് ചര്‍ച്ചാവിഷയം.