ഇതൊക്കെയെന്ത്? ഫേസ്ബുക്കില്‍ ചിരിയുണര്‍ത്തി പിഷാരടിയുടെ വായനയും അതിന്റെ ക്ലൈമാക്‌സും

RAMESHസ്റ്റേജിലും സിനിമയിലും നടന്‍ രമേഷ് പിഷാരടി പറയുന്ന തമാശകള്‍ കേട്ട് മനസു തുറന്നു ചിരിക്കാത്തവരായി ആരും കാണില്ല. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. പിഷുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെല്ലാം തന്നെ വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പിഷാരടിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റും ഇതുപോലെ വൈറലായിരിക്കുകയാണ്. വായനാ ശീലം എന്ന അടിക്കുറിപ്പോടെ അദ്ദേഹം സ്വന്തം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നു. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി വായിക്കുന്നതായാണ് ചിത്രത്തിന്റെ ആദ്യഭാഗത്തു കാണുന്നത്.

എന്നാല്‍, രണ്ടാം ഭാഗത്തിലാണ് ചിരിയുണര്‍ത്തുന്ന ഗംഭീര ക്ലൈമാക്‌സ്. ഡിക്ഷണറിക്കുള്ളില്‍ വച്ച കഥാപുസ്തകത്തില്‍ നിന്ന് മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥയാണ് യഥാര്‍ഥത്തില്‍ പിഷു വായിക്കുന്നത്. പേജില്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം സംഭവം വൈറലായി. നൂറുകണക്കിനു പേരാണ് ചിത്രം ഷെയര്‍ ചെയ്തത്. മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കഥ പിഷാരടി ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യുകയാണെന്നു പറഞ്ഞ് കമന്റുകളും വന്നു.

Related posts