ഇനി ജനസേവ…! ജഗദീഷും സിദ്ദിഖും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍; പത്തനാപുരം മണ്ഡലത്തില്‍ ജഗദീഷും അരൂരില്‍ സിദ്ദിഖും

jagadeeshതിരുവനന്തപുരം: നടന്‍മാരായ ജഗദീഷും സിദ്ദിഖും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപട്ടികയില്‍. പത്തനാപുരം മണ്ഡലത്തില്‍ ജഗദീഷിനേയും ആലപ്പുഴ ജില്ലയിലെ അരൂരില്‍ സിദ്ദിഖിനേയും പരിഗണിക്കുന്നുണ്ട്.  പത്തനാപുരത്തെ പ്രദേശിക നേതൃത്വം ജഗദീഷിനായി ശക്തമായി വാദിക്കുന്നുണ്ട്. ജഗദീഷിന്റെ പേര് കൊല്ലം ഡി.സിയുടെ സ്ഥാനാര്‍ഥി കരട് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇരുവരുമായി കെ.പി.സി.സി നേതൃത്വം ചര്‍ച്ച നടത്തിയതായും അറിയുന്നു. കൊട്ടാരക്കര മണ്ഡലത്തില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ പേരും കടന്നു കൂടിയിട്ടുണ്ട്.

എം.പിയായ കൊടിക്കുന്നിലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതില്‍ ഹൈക്കമാന്റിന്റെ അനുമതി കൂടി ആവശ്യമാണ്. സ്ഥാനാര്‍ഥിപ്പട്ടികയുടെ കരട് തയ്യാറാക്കുന്ന തിരിക്കിലാണഅ ഇപ്പോള്‍ ജില്ല നേതൃത്വങ്ങള്‍. പല പരിഗണനകളും നോക്കിയുള്ള സ്ഥാനാര്‍ഥി നിര്‍ണയം ആയതിനാല്‍ പല പേരുകളും ഇനിയും ഉയര്‍ന്നു കേള്‍ക്കും.

Related posts