ഇന്ത്യയിലെ പ്രവര്‍ത്തനം ഐഎസ് ഭീകരര്‍ മരവിപ്പിച്ചതായി സൂചന

isisന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ ഇന്ത്യയില്‍ നടത്തിവന്നിരുന്ന റിക്രൂട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. ഐഎസ് സംഘത്തിന്റെ തലപ്പത്തുനിന്നുള്ള നിര്‍ദേശപ്രകാരമാണു താത്കാലികമായി പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഐഎസിനെതിരേ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) നടത്തിയ അതിശക്തമായ നീക്കമാണ് ഈ തീരുമാനത്തിനു പിന്നില്‍.

ഐഎസ് ഭീകരരുമായി ചെറിയ ബന്ധം ഉണ്ടടന്നുപോലും സംശയിക്കപ്പെടുന്നവരെ എന്‍ഐഎ അറസ്റ്റ് ചെയ്ത് അന്വേഷിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഐഎസ് അനുകൂല പ്രവര്‍ത്തനം നടത്തുന്നവരെ ഉള്‍പ്പെടെ എന്‍ഐഎ പിടികൂടി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐഎസ് തത്കാലത്തേക്ക് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍നിന്നു പത്തിമടക്കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജനുവരിയില്‍ എന്‍ഐഎ പ്രത്യേക സംഘത്തെ രൂപീകരിച്ച് രാജ്യത്താകമാനം ഐഎസ് ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഐഎസ് ബന്ധമുള്ള നിരവധി ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Related posts