ആളെ അത്ര പരിചയമില്ലെന്നു തോന്നുന്നു…രാവണനാ തനി രാവണന്‍; തന്റെ ഭരതനാട്യ അരങ്ങേറ്റത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിലെ സൂപ്പര്‍താരം…

മലയാള സിനിമയിലെ നിറ സാന്നിദ്ധ്യമാണ് ഷമ്മി തിലകന്‍. നടനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും തിളങ്ങുന്ന താരത്തിന്റെ ഒരു പഴയകാല ചിത്രമാണ് ഏവരെയും ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ തന്റെ ഭരതനാട്യ അരങ്ങേറ്റത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഷമ്മി ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്.

വളരെപ്പഴയ ചിത്രമാണ് താരം ഇപ്പോള്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. അമ്മയുടെ കാല്‍തൊട്ടു അനുഗ്രഹം വാങ്ങിയാണ് ഷമ്മി അന്ന് അരങ്ങില്‍ കയറിയത്.

‘അരങ്ങേറ്റം… അമ്മയുടെ (കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ) പാദങ്ങളില്‍ നമസ്‌കരിച്ച്,’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഷമ്മി ക്ലാസിക് നൃത്തം അഭ്യസിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കണ്ടതോടെ ആരാധകര്‍ ശരിക്കും ആകാംഷയിലാണ്.

ഇത് സര്‍പ്രൈസ് ആണെന്നും ഏതെങ്കിലും സിനിമയില്‍ ചുവടുവെക്കുന്നതു കാണാന്‍ കാത്തിരിക്കുകയാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്.

ഒരു ഡാന്‍സര്‍ കൂടി ആയിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നതെന്നും എന്തേ ഈ ഒരു മുഖം ഇത്ര നാള്‍ കാണാതെ പോയെന്നും മറ്റൊരാരാധകന്‍ കുറിച്ചു. എന്തായാലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹീറോ ഷമ്മിയാണ്.

Related posts

Leave a Comment