തിരുവനന്തപുരം: നടനും ലോക്സഭാംഗവുമായ ഇന്നസെന്റ് എംപി പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തി. ഇന്നു രാവിലെ മുതല്‍, തൊടുപുഴയില്‍ ഷൂട്ടിംഗിനിടെഅദ്ദേഹം കുഴഞ്ഞ് വീണു മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഷൂട്ടിംഗിനിടെ കുഴഞ്ഞു വീണ താരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചുവെന്നാണ് വ്യാജ പ്രചാരണം ഉണ്ടായത്. വാര്‍ത്ത കാട്ടുതീ പോലെ പരന്നത് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.
ഇന്നസെന്റ് എംപി സത്യപ്രതിജ്ഞാ വേദിയില്‍
