കൊല്ലം :ഇരവിപുരത്ത് ജോലി കഴിഞ്ഞ് ബൈക്കില്‍ വരികയായിരുന്നയുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ നാലുപേര്‍ പിടിയില്‍. മുണ്ടയ്ക്കല്‍ സുധി വിലാസത്തില്‍ സുമേഷിനെ ആക്രമിച്ച കേസില്‍ താന്നി സ്വദേശികളായ അജ്മല്‍, അബി, ഷംനാദ്, മിറാഷ് എന്നിവരെയാണ് ഇരവിപുരം പോലീസ് അറസ്റ്റുചെയ്തത്. പരിക്കേറ്റ സുമേഷിന്റെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം മയ്യനാട് താന്നി പാലത്തിന് സമീപമായിരുന്നു സംഭവം. കമ്പിവടികൊണ്ട് നെഞ്ചത്ത് അടിയേറ്റ സുമേഷ് മേവറത്തെ സ്വകാര്യമെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെ ഇരവിപുരം പോലീസ് കേസെടുത്തിരുന്നു. രണ്ട് ശസ്ത്രക്രിയകള്‍ വേണ്ടിവന്ന സുമേഷ് അബോധാവസ്ഥയിലാണ്. മറ്റ് പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് ഇരവിപുരം പോലീസ് പറഞ്ഞു.
ഇരവിപുരത്ത് ബൈക്ക് യാത്രികനെ കമ്പിവടിക്ക്അടിച്ച് പരിക്കേല്‍പ്പിച്ച കേസ് : നാലുപേര്‍ പിടിയില്‍
