നമ്മുടെ നിയമങ്ങള്‍ ആര്‍ക്കുവേണ്ടി? നാലരവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി ജാമ്യത്തിലിറങ്ങി മറ്റൊരു പീഡനക്കേസില്‍ അറസ്റ്റില്‍, പ്രതി കഴിഞ്ഞത് പോലീസിന്റെ മൂക്കിനു താഴെ

rape-1-580x395നാലരവയസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന പ്രതി പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വീണ്ടും അറസ്റ്റില്‍. എറണാകുളം കോലഞ്ചേരി ഐക്കരനാട് കോന്നംപറമ്പില്‍ രജിത് (32)നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തത്.

തെങ്ങണായ്ക്കടുത്ത് വാടകവീട്ടില്‍ താമസിച്ച് ജെസിബി ഓപ്പറേറ്റായി ജോലിചെയ്തിരുന്ന ഇയാള്‍ 13-കാരിയായ പെണ്‍കുട്ടിയെ മൊബൈല്‍ ചിത്രങ്ങള്‍ കാട്ടി വശീകരിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു കേസ്. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ പിടിക്കേണ്ട പോലീസിന്റെ അക്കാര്യത്തില്‍ കാര്യമായ ഉത്സാഹം കാണിക്കാത്തത് പ്രതിക്കു തുണയായി. പെണ്‍കുട്ടി സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തൃക്കൊടിത്താനം പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

2013 ല്‍ ചോറ്റാനിക്കരയില്‍ നാലരവയസുകാരെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ഒന്നാംപ്രതിയായ രജിത് പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ഇയാളുടെ ഭാര്യയും മകളും ഇയാളില്‍നിന്ന് അകന്നാണു താമസിച്ചുവരുന്നതെന്നും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്റെ നിര്‍ദേശപ്രകാരം ഡിവൈഎസ്ഇപി എ. അജിത്, സിഐ ബിനു വര്‍ഗീസ്, എസ്‌ഐ സുധീഷ് കുമാര്‍, അഡീഷണല്‍ എസ്‌ഐ പുഷ്പന്‍, എഎസ്‌ഐമാരായ ഇ.ജെ. ജോസഫ്, ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Related posts