ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തില്‍ കങ്കണയില്ല

Kanganaനടി കങ്കണ റാണൗത്ത് ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തില്‍ നിന്നു പിന്മാറിയെന്ന് റിപ്പോര്‍ട്ട്. സായി കബീര്‍ സംവിധാനം ചെയ്ത് ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ നിന്നാണ് കങ്കണ പിന്മാറിയതെന്നാണ് കേള്‍ക്കുന്നത്.  തന്റെ പുതിയ ചിത്രത്തില്‍ കങ്കണ അഭിനയിക്കുന്നി ല്ലെന്നും ഇര്‍ഫാന്‍ഖാന്റെ നായികയായി പുതിയൊരു പെണ്‍കുട്ടിയായിരിക്കും എത്തുകയെന്നും സംവിധായകന്‍ സായി കബീര്‍ പറയുന്നു.

എന്തുകൊണ്ടാണ് കങ്കണ ചിത്രത്തില്‍ നിന്നു പിന്മാറിയതെന്ന് വെളിപ്പെടുത്താന്‍ സംവിധായകന്‍ ഇതുവരെ തയ്യാറായിട്ടില്ല. പുതിയ നായിക പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസായിരിക്കുമെ ന്നും ആ കഥാപാത്രത്തിന് കങ്കണയെക്കാള്‍ യോജിച്ചത് പുതിയ കുട്ടിയാണെന്നും സംവിധായകന്‍ പറഞ്ഞു.

Related posts