ന്യൂഡല്‍ഹി: ഗുസ്തി താരം നര്‍സിംഗ് പഞ്ചിംഗ് യാദവിനു പിന്നാലെ ഒരു ഇന്ത്യന്‍ താരം കൂടി ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടു. ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഇന്ദര്‍ജീത് സിംഗാണ് പരിശോധനയില്‍ പരാജയപ്പെട്ടത്. ഇതോടെ ഇന്ദര്‍ജീത് സിംഗിന് റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാവില്ല. ജൂണ്‍ 22ന് നടന്ന പരിശോധനയില്‍ ഇന്ദര്‍ജീത് സിംഗ് നിരോധിച്ച സ്റ്റെറോയിഡ് ഉപയോഗിച്ചതായി തെളിയുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഗുസ്തിയില്‍ മെഡല്‍ പ്രതീക്ഷിക്കപ്പെട്ടിരുന്ന നര്‍സിംഗ് പഞ്ചിംഗ് യാദവ് ഉത്തേജകമരുന്നു പരിശോധനയില്‍ പരാജയപ്പെട്ടത്. ഒളിമ്പിക് ഗുസ്തിയില്‍ 74 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈലില്‍ മത്സരിക്കേണ്ടിയിരുന്ന നര്‍സിംഗ് സാമ്പിളുകളുടെ എ, ബി പരിശോധനകളില്‍ പരാജയപ്പെടുകയായിരുന്നു.