കിങ്ങിണി മൂവീസിന്റെ ബാനറില്‍ സി.സി. അജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഉന്നൈ പാര്ത്തനാള്’ എന്ന തമിഴ് ചിത്രം ഒക്ടോബര്‍ മൂന്നാം വാരത്തില്‍ അവതാര്‍ ഫിലിംസും ഗ്രീന്ടാക്കീസ് ഫിലിംഇന്റര്നാഷനലും ചേര്‍ന്നു പ്രദര്‍ശനത്തിനെത്തിക്കുന്നു. ടി.എസ്. ബാബുവാണ് ഛായാഗ്രഹണം, എഡിറ്റിംഗ് ലക്ഷ്മണന്. അനൂപ് ഏബ്രഹാമും, സാന്ദ്രയുമാണ് നായികയും നായകനും. നിഴലുകള്‍ രവി, കൃഷ്ണ, ക്രയിന്‍ മനോഹര്‍, മഹാനദിശങ്കര്, വനിത, കനകലത, റിയാസ്, രൂപ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
സംഗീതം സാജന് മാധവന്, നിര്‍മാണം സന്ധ്യാഅജിത്ത്. സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന സിനിമയാണ് ഉന്നൈ പാര്ത്തനാള്. ഒരു പ്രൊഡക്്ഷന്‍ മാനേജരും സിനിമയില്‍ അഭിനയിക്കാനെത്തുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയും തമ്മില്‍ ഇഷ്ടത്തിലാവുകയും, അവരുടെ പ്രണയം സെറ്റില്‍ ചര്‍ച്ചാവിഷയമാവുകയും ചെയ്യുന്നു. ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുന്നതോടെ ഗുരുതരമായ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഈ പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള പ്രശ്നങ്ങളാണ് അജിത്ത് തന്റെ സിനിമയിലൂടെ സസ്പെന്സുകള് നിറഞ്ഞ നിരവധി സന്ദര്‍ഭങ്ങളിലൂടെ പറയുന്നത്.