മട്ടന്നൂര്‍: ഉരുവച്ചാല്‍ കയനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കടയ്ക്കുനേരേ ആക്രമണം. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കോണ്‍ഗ്രസ് കയനി ബൂത്ത് വൈസ് പ്രസിഡന്റും പഴശി സര്‍വീസ് സഹകരണബാങ്ക് ഡറക്ടറുമായ പി.പി. ശോഭയുടെ കയനി യുപി സ്കൂളിനടുത്തുള്ള പിപി സ്റ്റോറിനുനേരേയാണ് ആക്രമണം നടന്നത്. കടയുടെ ഷട്ടറുകള്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയ നിലയിലാണ്. മട്ടന്നൂര്‍ എസ്‌ഐ എം.വി. വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ കയനിയില്‍ കടകളടച്ച് ഇന്നുച്ചവരെ ഹര്‍ത്താല്‍ ആചരിക്കുകയാണ.്
ഉരുവച്ചാല്‍ കയനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കട ആക്രമിച്ചു
