നെടുമങ്ങാട് : വീടിന്റെ ജനാല പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഉറങ്ങികിടന്ന വീട്ടമ്മയുടെ കഴുത്തില്‍ അണിഞ്ഞിരുന്ന മൂന്നു പവന്‍ സ്വര്‍ണമാല മോഷ്ടിച്ചു. നെടുമങ്ങാട് കുറക്കോട് വിനോദ് നഗറില്‍ കെ.ശിവാന്ദന്‍പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. ജനല്‍കമ്പി മുറിച്ച് അകത്തു കടന്ന മോഷ്ടാവ് അലമാരകള്‍ തുറന്ന് പരിശോധിക്കുകയും പഴ്‌സില്‍ നിന്ന് പണം കവരുകയും ചെയ്ത ശേഷമാണ് മാല പൊട്ടിച്ചെടുത്തത്. വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന കള്ളന്‍ ഇറങ്ങിയോടുകയായിരുന്നു. നെടുമങ്ങാട് പോലീസെത്തി പരിശോധന നടത്തി.
ഉറങ്ങിക്കിടന്നവീട്ടമ്മയുടെ കഴുത്തില്‍ നിന്നും മൂന്നു പവന്‍ കവര്‍ന്നു
