ഊട്ടറ ഗായത്രിപുഴയിലേക്ക് നിയന്ത്രണംവിട്ട ഓട്ടോമറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

PKD-ACCIDENTAUTOകൊല്ലങ്കോട്: കൊല്ലങ്കോട്- ഊട്ടറ ഗായത്രി പുഴയിലേക്ക്്് ഓട്ടോവാന്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. നടുപതിപാറയില്‍ കുപ്പായി മകന്‍ കലാധരന്‍(37),ഭാര്യ സരിത(32) മക്കള്‍ കിഷോര്‍(ഒമ്പത്) പ്രത്യുഷ(അഞ്ച്) കലാധരന്റെ സഹോദരി വിജയലക്ഷ്മി(41) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അമിതവേഗതയില്‍ ഓട്ടോയെ ഓവര്‍ടേക്ക് ചെയ്ത് കടന്ന  ബൈക്ക്  മുന്നിലൂടെ വെട്ടിച്ചുകടന്നുപോയതാണ് നിയന്ത്രണം തെറ്റി ഓട്ടോമറിയുവാന്‍കാരണമെന്ന് ഓട്ടോ ഓടിച്ചിരുന്ന കലാധരന്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. ഊട്ടറ പാലത്തില്‍ കൈവരികള്‍ പൂര്‍ണ്ണമായില്ലാത്തതിനാലുള്ള വാഹന അപകടങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ നാട്ടുകാര്‍ നിരവധി പരാതികള്‍ അധികൃതര്‍ക്കു നല്‍കിയും നടപടി വൈകുന്നതിനാലാണ് അപകടങ്ങള്‍ ഊട്ടറ ഗായത്രി പുഴപാലത്തില്‍ പരമ്പരയായി തുടരുവാന്‍ കാരണം. ജീവന്‍വരെ പൊലിഞ്ഞിട്ടുണ്ട് ഇവിടെ. പാലത്തിനുസമീപങ്ങളില്‍ തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതും ദുരിതത്തിനുകാരണമായി. നണ്ടന്‍കിഴായ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് കലാധരന്‍.

Related posts