‘എന്റെ സ്വന്തം ഇരുവഴിഞ്ഞി” നാടിന് ഉണര്‍ത്തുപാട്ടായി

KKD-PUZHAമുക്കം: ഇരുവഴിഞ്ഞി പുഴയെ സ്‌നേഹിക്കുന്നവരുടെ വാട്‌സ്ആപ്പ് കൂട്ടായ്മയായ “എന്റെ സ്വന്തം ഇരുവഴിഞ്ഞി’ സിഡബ്ല്യൂആര്‍ഡിഎം, സോഷ്യല്‍ ഫോറസ്ട്രി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഇരുവഴിഞ്ഞി പുഴയിലൂടെയുള്ള അന്വേഷണ സഞ്ചാരം നാടിന് ഉണര്‍ത്തുപാട്ടായി.ചാത്തമംഗലം, കൊടിയത്തൂര്‍, കാരശേരി, മുക്കം എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന മേലധികാരികളും, രാഷ്ടീയ, സാമൂഹ്യ, പരിസ്ഥിതി മേഖലകളിലെ പ്രവര്‍ത്തകരും ചേര്‍ന്നു കേന്ദ്ര ജലവിഭവ വിനിയോഗ കേന്ദ്രമായ സിഡബ്ല്യുആര്‍ഡിഎം കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവയുടെ നേത്യത്വത്തില്‍ ആറ് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന വാട്‌സ്ആപ്പ് കൂട്ടായ്മയായ എന്റെ “സ്വന്തം ഇരുവഴിഞ്ഞി’യുടെ നേതൃത്വത്തിലാണ് കൂളിമാട് മുതല്‍ മുക്കം കടവ് പാലംവരെ സിഡബ്ല്യുആര്‍ഡിഎം  ശാസ്ത്രജ്ഞന്‍ ഡോ:മാധവന്‍ കോമത്തിന്റെ നേതൃത്വത്തില്‍ അന്യേഷണ സഞ്ചാര യാത്ര നടത്തിയത്. യാത്രയില്‍ 50 ല്‍ അധികം പേര്‍ പങ്കാളികളായി.

ശനിയാഴ്ച രാവിലെ ഒമ്പതിന് കൂളിമാട് കടവില്‍ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ബീന ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി.കെ.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസി സി.ടി.സി. അബ്ദുല്ല ഫഌഗ് ഓഫ് ചെയ്തു. കെ.പി.യു. അലി തൈനടീല്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്‍നാസര്‍ എറക്കോടന്‍ പദ്ധതി വിശദീകരിച്ചു.

തെയ്യത്തുംകടവ്, മാളിയേക്കല്‍, ചീപ്പാന്‍ കുഴി, ചോന്നാട് എന്നിവിടങ്ങളില്‍ യാത്രക്ക് സ്വീകരണം നല്കി. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.അബ്ദുറഹിമാന്‍, കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.വിനോദ്, ചാത്തമംഗലം പഞ്ചായത്ത് മെമ്പര്‍മാരായ എം.കെ.നദീറ, മിനി ചോലക്കല്‍, കൊടിയത്തൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ ചേറ്റൂര്‍ മുഹമ്മദ്, സാറ ടീച്ചര്‍, കാരശേരി പഞ്ചായത്ത് മെമ്പര്‍ ജി.അബ്ദുല്‍ അക്ബര്‍, മുക്കം കൗണ്‍സിലര്‍മാരായ കെ.ടി.ശ്രീധരന്‍, ഷെഫീഖ് മാടായി, ഗഫൂര്‍ മാസ്റ്റര്‍, പരിസ്ഥിതി പ്രവര്‍ത്തല്‍ ദാമോദരന്‍ കോഴഞ്ചേരി, പി.കെ. അബ്ദുറസാഖ്, ഇ.പി. ബാബു, ഡോ:ഷാഫി, ഡോ.വിമല്‍, അശ്‌റഫ് ചാലില്‍, അബ്ദു കക്കാട്, ബന്ന ചേന്ദമംഗലൂര്‍, ടി.സലീം, മുസ്തഫ ചേന്ദമംഗല്ലൂര്‍, മുഹമ്മദ് കക്കാട്, മഞ്ചറ അഹമ്മദ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

സമാപനസമ്മേളനം മുക്കം മാനവ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.കെ. കാസിം  ഉദ്‌ഘോടനം ചെയ്തു. ചടങ്ങില്‍ മുക്കം നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി അബ്ദുന്നാസര്‍ എറക്കോടന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍ മുക്കം വിജയന്‍, എന്‍.എം ഹാഷിര്‍, ഉണ്ണികൃഷ്ണന്‍, മലിക്, എ.സുബൈര്‍, സലാം കാരമൂല, പി.കെ.ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts