എല്ലാം ബി.ജെ.പിയെ തോല്‍പിക്കാന്‍…! എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് വോട്ട് മറിച്ചു: കുമ്മനം

KUMMANAMതിരുവനന്തപുരം: ബി.ജെ.പിയെ തോല്‍പിക്കാന്‍ നേമം,വട്ടിയൂര്‍ക്കാവ്  മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന്  വോട്ട് മറിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. എല്‍.ഡി.എഫിലേയും, യു.ഡി.എഫിലേയും ഒരു വിഭാഗം ഇതിനെ എതിര്‍ത്തെങ്കിലും അത്  അവഗണിച്ചാണ്  ക്രോസ് വോട്ടിംഗ് നടന്നതെന്നും കുമ്മനം ആരോപിച്ചു.

നേമത്ത് എല്‍.ഡിഎഫും യു.ഡിഎഫും വോട്ട് മറിച്ചെന്നും എന്നാല്‍ എണ്ണായിരം വോട്ടിന് നേമത്ത് ബിജെപി ജയിക്കുമെന്നും  ഒ.രാജഗോപാല്‍ പറഞ്ഞു. നേമത്ത് യു.ഡി.എഫ് സുരേന്ദ്രന്‍പിള്ളയെ നിര്‍ത്തിയത് തന്നെ ക്രോസ്സ് വോട്ടിംഗിന് വേണ്ടിയായിരുന്നുവെന്നും   കോണ്‍ഗ്രസ്സുകാരെ ബൂത്തില്‍ പോലും കണ്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

Related posts