മഞ്ഞപ്പിത്തം; കാരണം കണ്ടെത്തി ചികിത്സിക്കാം
കുടിവെള്ളം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം. പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബാധിക്കാം. ജലത്തിലൂടെ വ്യാപിക്കുന്ന മഞ്ഞപ്പിത്തം വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ളതാണ്. വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബി,സി എന്നിവ ശരീരസ്രവങ്ങളിലൂടെയാണു പകരുന്നത്. കൂടാതെ പിത്താശയ കല്ലുകൾ, കരൾ രോഗങ്ങൾ, കാൻസറുകൾ, രക്തകോശ തകരാറുകൾ, പരാദങ്ങൾ എന്നിവകൊണ്ടും മഞ്ഞപ്പിത്തം വരാം എന്നതിനാൽ കാരണമറിഞ്ഞുള്ള ചികിൽസയ്ക്ക് പ്രാധാന്യമുണ്ട്. ചിലർ ഡോക്ടറിന്റെ കുറിപ്പൊന്നുമില്ലാതെ സ്വയം രോഗനിർണയം നടത്തുന്ന...