പുന്നല :ബി ജെ പിയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാകുന്ന നിലപാടുകളാണ് ഇടതുമുന്നണി കൈകൊള്ളുന്ന തെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.പി വി ജഗദീഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം പുന്നലയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം അക്രമരാഷ്ട്രീയം വെടിയണം.സമാനതകള്‍ ഇല്ലാത്ത വികസനമാണ് യു ഡി എഫ് സര്‍ക്കാര്‍ നടത്തിയത്.അവസരവാദ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യാന്‍ പത്തനാപുരത്തുകാര്‍ തയാറാക ണമെന്നും സുധീരന്‍ കൂട്ടിചേര്‍ത്തു.പുന്നല ഉല്ലാസ്കുമാര്‍ അധ്യക്ഷനായിരുന്നു.മുന്‍ ഡി സി സി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന്‍,കൈ പി സി സി സെക്രട്ടറി ജി രതികുമാര്‍,ബെന്നി കക്കാട്, അഡ്വ.ഷാനവാസ് ഖാന്‍,സി ആര്‍ നജീബ്,ലതാ സി നായര്‍,ബാബു മാത്യു,കെ അനില്‍,ഷേക് പരീത്,എം എ സലാം,പി എസ് ഷാജഹാന്‍,റഷീജാമ്മാള്‍,റൂബി ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.