ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി സംഗീതചക്രവര്‍ത്തി എ.ആര്‍. റഹ്മാനും എത്തുന്നു. ഗുഡ്‌വില്‍ അംബാസഡറാകാനുള്ള ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഒളിമ്പിക് അസോസിയേഷന്റെ ക്ഷണത്തെ വലിയ ബഹുമതിയായി കാണുന്നുവെന്ന് റഹ്മാന്‍ പറഞ്ഞു.
ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ ടീമിന്റെ ഗുഡ്‌വില്‍ അംബാസഡറാകുന്ന നാലാമത്തെ വ്യക്തിയാണ് റഹ്മാന്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍, ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവരെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.