കരാർ പണിക്കാരന് കൂലി നൽകിയില്ല; തി​രു​വ​ല്ലയി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താതായിട്ട് മാസങ്ങൾ; വിളക്കുവാങ്ങിയതിൽ അഴിമതിയാരോപണവും്

തി​രു​വ​ല്ല: ന​ഗ​ര​ത്തി​ലെ തെ​രു​വു​വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​ക്കാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​കു​ന്നു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ള​ക്ക് അ​ണ​ഞ്ഞാ​ല്‍ ന​ഗ​ര​ത്തി​ല്‍ കാ​ണു​ന്ന ഏ​ക വെ​ളി​ച്ചം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു​മു​ന്നി​ലു​ള്ള പൊ​ക്ക വി​ള​ക്കി​ന്‍റെ പ്ര​കാ​ശം മാ​ത്രം.

തെ​രു​വു​വി​ള​ക്കു​ക​ള്‍ കേ​ടാ​യ​തു ന​ന്നാ​ക്കാ​ന്‍ സ്ഥി​ര​മാ​യി ന​ഗ​ര​സ​ഭ​യി​ല്‍ ആ​ളി​ല്ല. ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​രു​വു​വി​ള​ക്കു​ക​ള്‍ ന​ന്നാ​ക്കി​യ​വ​ര്‍​ക്ക് പ​ണം ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​വ​ര്‍ പ​ണി ഉ​പേ​ക്ഷി​ച്ചു പോ​യി. ന​ഗ​ര​സ​ഭ​യു​ടെ തെ​രു​വു​വി​ള​ക്കു​ക​ള്‍ മാ​റ്റി സ്ഥാ​പി​ച്ചാ​ലും ഒ​രു മാ​സം പോ​ലും പ്ര​വ​ര്‍​ത്തി​ക്കാ​റി​ല്ല. മി​ക്ക​പ്പോ​ഴും നി​ല​വാ​രം കു​റ​ഞ്ഞ​തും മു​ന്തി​യ ക​മ്പ​നി​ക​ളു​ടെ പേ​രി​ലു​ള്ള​തു​മാ​യ വ്യാ​ജ വി​ള​ക്കു​ക​ളാ​ണ് പ​ല​യി​ട​ത്തും സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ന്ന് വ്യാ​പ​ക​മാ​യ ആ​ക്ഷേ​പം ഉ​ണ്ട്.

ഇ​ട​ക്കാ​ല​ത്ത് ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ച് പ​ര​സ്യം പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ ഒ​രു നേ​താ​വി​ന്‍റെ ബ​ന്ധു​വി​ന് ന​ഗ​ര​സ​ഭ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് കു​റ​ച്ചു​നാ​ള്‍ മ​ഴു​വ​ങ്ങാ​ടു​ചി​റ മു​ത​ല്‍ രാ​മ​ന്‍​ചി​റ വ​രെ തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചു.

എ​ന്നാ​ല്‍ ലൈ​റ്റു​ക​ള്‍ ക​ത്തി​യി​ല്ലെ​ങ്കി​ലും ന​ഗ​ര​ത്തി​ല്‍ പ​ര​സ്യ​ങ്ങ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തും സ്വ​കാ​ര്യ​വ്യ​ക്തി​ക്ക് നേ​ട്ട​മു​ണ്ടാ​യ​തും മാ​ത്ര​മാ​ണ് നേ​ട്ട​മെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു.

Related posts