ഏറെനാളത്തെ കാത്തിരിപ്പിനുശേഷം പുതിയ സ്റ്റാന്‍ഡ് നവീകരണം തുടങ്ങി

EKM-BUSATANDവടകര: ഏറെനാളത്തെ പരാതികള്‍ക്കും സംഘടനകളുടെ സമരങ്ങള്‍ക്കും ശേഷം പുതിയ ബസ് സ്റ്റാന്റില്‍ നവീകരണ പ്രവര്‍ത്തനം ആരംഭിച്ചു. സ്റ്റാന്റിലെ കെഎസ്ആര്‍ടിസി ടിക്കറ്റ്് കൗണ്ടറും എംആര്‍എ ബേക്കറിയുമുള്‍പ്പെടുന്ന ഭാഗമാണ് പൊളിച്ചുമാറ്റുന്നത്. ഈസ്ഥലത്തുള്ള കോണ്‍ക്രീറ്റുകള്‍ വീണത് യാത്രക്കാരിലും കച്ചവടക്കാരിലും പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്ന ഒരുവശത്തെ സഞ്ചാരം തടസപെടുത്തുകയായിരുന്നു. നഗരസഭ അധികൃതര്‍ക്ക്് നിരവധിതവണ നിവേദനങ്ങളും മറ്റും നല്‍കിയിട്ടും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നിട്ടും പ്രശ്‌നപരിഹാരം നീളുകയായിരുന്നു. ഇപ്പോള്‍ നഗരസഭ എഞ്ചിനീയറിങ്ങ്്് വിഭാഗമാണ് പൊളിച്ചുനീക്കല്‍ പ്രവൃത്തി നടത്തുന്നത്. തുടര്‍ന്ന്് ഇവിടെ നവീകരണത്തിന് ടെണ്ടര്‍ വിളിക്കുമെന്നാണ് പറയുന്നത്.

Related posts