ഐഎന്‍ടിയുസി ജൈവ പച്ചക്കറി കൃഷിയിലേക്ക്

klm-krishiintucചവറ: കേരളത്തിലെ 140 നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഒരു പഞ്ചായത്തില്‍ ഏറ്റവും കുറഞ്ഞത് 50 സെന്റില്‍ ഐഎന്‍ടിയുസി ജൈവകൃഷി ആരംഭിക്കുന്നു.കേരളത്തിലെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണകാര്‍ക്ക് വിഷരഹിതമായ പച്ചക്കറികളും ഭക്ഷണ പദാര്‍ഥങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഒക്‌ടോബറോടെ രൂപീകൃതമാകുന്ന അഞ്ചുപേരടങ്ങുന്ന വാര്‍ഡുതല തൊഴില്‍ സേനയുടെ മേല്‍നോട്ടത്തില്‍ വാര്‍ഡുതലത്തില്‍ ജൈവകൃഷി വ്യാപിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ അറിയിച്ചു. ചവറ തെക്കുംഭാഗത്ത് ജൈവകൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് അവരുടെ വീട്ടുവളപ്പില്‍ സ്വന്തമായി കൃഷി ചെയ്ത് ആവശ്യമായ പച്ചക്കറികള്‍ വിളയിച്ചെടുക്കാനും സാധിക്കും. നിയോജക മണ്ഡലതലത്തിലും തുടര്‍ന്ന് പഞ്ചായത്ത് തലത്തിലും നടക്കുന്ന ഐഎന്‍ടിയുസി ക്യാമ്പുകളില്‍ തൊഴിലാളികള്‍ക്ക് ജൈവകൃഷിയെ സംബന്ധിച്ച ബോധവല്‍ക്കരണവും തൊഴില്‍ പരിശീലനവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ചവറ റീജണല്‍ പ്രസിഡന്റ് ജോസ് വിമല്‍രാജ് അധ്യക്ഷത വഹിച്ചു. യൂസഫ്കുഞ്ഞ്, മോനച്ചന്‍, കാഞ്ഞിരവിള അജയകുമാര്‍, ചവറ ഹരീഷ്, സാജു വാന്‍ഡ്രൂസ്, ആര്‍. ജയകുമാര്‍, തോട്ടത്തില്‍ പ്രശാന്തന്‍, സുബാഷ് കലവറ, മൈലക്കാട് സുനില്‍, കൊല്ലക നിസാര്‍, ബോസ്, കെ.ആര്‍. രവി, പ്രഭാകരന്‍ പിള്ള, ചവറ ഷാ, പയസ് സഖറിയ, ആര്‍. ഗീത, ഗ്രേസ് വിന്‍സന്റ്, താര, മനു അരിനല്ലൂര്‍, ബി. ശിവന്‍കുട്ടി പിള്ള എന്നിവര്‍ പ്രസംഗിച്ചു.

Related posts