ഐബോള്‍ സ്ലൈഡ് ഗോര്‍ജിയോ 4ജി ടാബ് വിപണിയില്‍

4gഫ്രന്റ് എല്‍ഇഡി ഫ്‌ളാഷ് സഹിതമുള്ള ഇന്ത്യയിലെ ആദ്യത്തെ ടാബ്‌ലെറ്റ് ഐബോള്‍ സ്ലൈഡ് ഗോര്‍ജിയോ കേരള വിപണിയിലെത്തി. 4ജി നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ടാബിന് 7,725 രൂപമാത്രമാണ് വില. രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വൈ-കേബിള്‍ യുഎസ്ബി ഹബ് ഇതിന്റെ പ്രത്യേകതയാണ്.

എല്ലാ എല്‍റ്റിഇ ബാന്‍ഡുകളും 4ജി ടാബ്‌ലറ്റില്‍ ഉപയോഗിക്കാം. ഏഴിഞ്ച് വലിപ്പമുള്ള എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, ഇന്റല്‍ ക്വാഡ്-കോര്‍ 1.0 ജിഗാഹെട്‌സ് പ്രോസസര്‍, ഒരു ജിബി റാം, 8 ജിബി ബില്‍റ്റ് ഇന്‍ മെമ്മറി, മാലി ടി 720 ഗ്രാഫിക്‌സ് കാര്‍ഡ്, എല്‍ഇഡി ഫ്‌ളാഷ് സഹിതമുള്ള എന്‍ഹാന്‍സ്ഡ് 8 എംപി റിയര്‍, 5 എംപി ഫ്രന്റ് കാമറകള്‍, 3,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് സവിശേഷതകള്‍.

ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ് ആണ് ഈ ഡ്യുവല്‍ സിം ടാബിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. അഞ്ച് ഡിറ്റാച്ചബിള്‍ ലെന്‍സുകള്‍ പ്രത്യേകം വാങ്ങാന്‍ സൗകര്യമുണ്ട്.

Related posts