കൊല്ലം: ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റില്‍ മലയാളി യുവാവിനെ മോഷ്ടാക്കള്‍ വെടിവച്ചു കൊന്നു. കുരീപ്പുഴ മതേതര നഗര്‍169ല്‍ രാജീവന്‍-സുജാത ദമ്പതികളുടെ മകന്‍ രാഹുല്‍ (28)ആണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം.
തമിഴ്‌നാട് സ്വദേശിയായ വ്യവസായിയുടെ കീഴില്‍ ജോലി ചെയ്തുവരുകയായിരുന്നു രാഹുല്‍. സംഭവ ദിവസം ബാങ്കില്‍നിന്നു പണമെടുത്തു താമസസ്ഥലത്തു മടങ്ങിയെത്തിയ രാഹുലിനെ മോഷ്ടാക്കള്‍ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തു. വിസമ്മതിച്ച രാഹുലിനെ വെടിവയ്ക്കുകയായിരുന്നു.
ആറു വര്‍ഷമായി രാഹുലിന് ഐവറികോസ്റ്റിലാണു ജോലി. ഭാര്യ: വീണ