ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ തുടര്‍ച്ചയായ 80–ാം ആഴ്ചയും ഡബിള്‍സ് ഒന്നാം റാങ്കില്‍ തുടരുന്നു. സാനിയ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കൂടുതല്‍ കാലം ഒന്നാം സ്ഥാനം നിലനിര്‍ത്തിയവരില്‍ സാനിയ നാലാം സ്ഥാനത്താണ്. മാര്‍ട്ടിന നവരത്തിലോവ (181 ആഴ്ച), കാര ബ്ലാക് (145), ലീസെല്‍ ഹ്യൂബര്‍ (134) എന്നിവരാണ് സാനിയയ്ക്കു മുന്നില്‍ നില്‍ക്കുന്നത്.
വോള്‍വോ കാര്‍ ഓപ്പണില്‍ കിരീടം ചൂടിയതോടെയാണ് സാനിയ ഒന്നാം റാങ്കിലെത്തിയത്. സാനിയയുടെ മുന്‍ ഡബിള്‍സ് പങ്കാളി മാര്‍ട്ടിന ഹിംഗിസ് 8560 പോയിന്റുമായി സാനിയയ്ക്കു പിന്നിലാണ്. ഹിംഗിസിനൊപ്പമാണ് സാനിയ ഒന്നാം റാങ്കില്‍ എത്തിയത്. ഇരുവരും പിരിഞ്ഞശേഷം ബാര്‍ബറ സ്‌െ്രെടക്കോവയ്‌ക്കൊപ്പമാണ് സാനിയ കോര്‍ട്ടിലിറങ്ങുന്നത്.