വാഷിംഗ്ടണ്‍ ഡിസി: നാലു മില്യണ്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്കുന്നതിനു ഒബാമ പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് ത്രിശങ്കുവില്‍. ഇന്നു സുപ്രീംകോടതിയില്‍ വാദംകേട്ട എട്ടു ജഡ്ജിമാരില്‍ നാലു പേര് തീരുമാനത്തെ അംഗീകരിച്ചപ്പോള്‍ നാലുപേര്‍ പ്രതികൂലിക്കുകയായിരുന്നു.
സുപ്രീം കോടതി ജഡ്ജി അന്റോനിന്‍ സ്കാലിയായുടെ മരണത്തോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേയും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടേയും നാലു ജഡ്ജിമാര്‍ വീതം ഇരുചേരികളില്‍ അണിനിരന്നപ്പോള്‍ ഒബാമയുടെ എക്സിക്യൂട്ടീവ് ഉത്തരവ് അധികാരം വിട്ടൊഴിയുന്നതിനുമുമ്പ് നടപ്പാക്കാമെന്ന പ്രതീക്ഷയ്ക്കാണ് മങ്ങലേല്‍പ്പിച്ചത്.
ടെക്സസ് ഉള്‍പ്പെടെ 25 റിപ്പബ്ലിക്കന്‍ സംസ്ഥാന ഗവണ്മെന്റുകള്ക്ക് ഒബാമയുടെ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ നടപ്പാക്കുന്നതിനെതിരെ ഫെഡറല്‍ കോടതിയില്‍നിന്നും ലഭിച്ച ഉത്തരവ് നിലനില്‍ക്കുമെന്നാണ് ഇന്നു സുപ്രീം കോടതിയില്‍ നടന്ന സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
ടെക്സസ് സോളിസിറ്റര്‍ ജനറല്‍ സ്കോട്ട് കെല്ലര്‍ ഒബാമയുടെ എക്സിക്യൂട്ടീവ് ഉത്തരവ് നിയമവിരുദ്ധമാണെന്ന് തെളിവുകള്‍ നിരത്തി വാദിച്ചു.
കീഴ് കോടതി ഉത്തരവ് റദ്ദാക്കണമോ എന്നു ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതിന് ഈ ആഴ്ചയില്‍ സുപ്രീം കോടതി സിറ്റിംഗ് നടക്കുന്നുണ്ട്. ഇതിനെക്കുറിച്ച് അവസാന തീരുമാനം ജൂണില്‍ മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്