കാസര്‍ഗോഡ്: ഒമ്പതുവയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പിതാവിന് പത്തു വര്‍ഷം കഠിന തടവ് ശിക്ഷ. കാസര്‍ഗോഡിലെ ബളാല്‍ സ്വദേശിയായ 40 വയസുകാരനെയാണ് കോടതി ശിക്ഷിച്ചത്. കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2015 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഒമ്പതു വയസുള്ള മകളെ ഇയാള്‍ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി അധ്യാപകരോട് വെളിപ്പെടുത്തിയതോടെ പുറംലോകം അറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ശിശുസംരക്ഷണ സമിതി വഴി പോലീസ് പരാതി നല്‍കുകയും പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഒമ്പതുവയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പിതാവിന് പത്തു വര്‍ഷം തടവ്
