മണ്ണാര്‍ക്കാട്:സംസ്ഥാനത്ത് ഒരുലക്ഷം ഹെക്ടര്‍ നെല്‍ കൃഷിതിരിച്ച് കൊണ്ട് വരുമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. മാച്ചാംതോട്അഗ്രിക്കള്‍ച്ചറര്‍ ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നടത്തുന്ന കരനെല്‍ കൃഷിയുടെ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം, സംസ്ഥാനത്ത് 2600 ഹെക്ടര്‍സ്ഥലത്ത് കരനെല്‍ കൃഷി ചെയ്യും. തരിശായ സ്ഥലങ്ങളില്‍ ഔഷധന ധാന്യ കൃഷികള്‍ക്ക് മുന്‍ഗണന നല്‍കും.
2008ന് ശേഷം നികത്തിയ നിലങ്ങളെല്ലാം നെല്‍കൃഷി കൊണ്ട് വരും. സംസ്ഥാനത്ത് ഇനി ഒരു സെന്റ് ഭൂമി പോലും നികത്താന്‍ അനുവദിക്കില്ല. കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് ഇനിമുതല്‍ കാലതാമസമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കെ വി വിജയദാസ് എം എല്‍ എ അധ്യക്ഷത വഹിച്ചു.മണ്ണാര്‍ക്കാട് കൃഷി അസി ഡയറക്ടര്‍ പി കെ കരീം, കൃഷി ഓഫീസര്‍ പി സാജിദലി, കെ കെ രാജന്‍, ഫാ. പീറ്റര്‍ കുരുതു കുളങ്ങര, വാര്‍ഡ് മെമ്പര്‍ മേരി ജോസഫ് പ്രസംഗിച്ചു. ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് തച്ചമ്പാറ സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് വി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.