ഓട്ടുപാറ-വാഴാനി റോഡില്‍ മാലിന്യ നിക്ഷേപം വര്‍ധിച്ചു

tcr-wasteവടക്കാഞ്ചേരി: നഗരസഭയില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പദ്ധതിയായ സര്‍വശുദ്ധി പദ്ധതിക്കു മുമ്പ് ഓട്ടുപാറ-വാഴാനി റോഡില്‍ പാലത്തിനു സമീപം മാലിന്യങ്ങള്‍ കുന്നുകൂടുന്നു. അധികൃതര്‍ അനങ്ങാപാറ നയം സ്വീകരിക്കുന്നതായി ആക്ഷേപം. റോഡിനരുകില്‍ കൊണ്ടുവന്നിടുന്ന മാലിന്യങ്ങള്‍ തെരുവ് നായ്ക്കളും പക്ഷികളും കൊത്തിവലിച്ച് സമീപത്തെ വീടുകളിലെ കിണറുകളിലും ജലാശയങ്ങളിലും കൊണ്ടിടുന്നതും നാട്ടുകാരില്‍ രോഗഭീതി വര്‍ധിപ്പിക്കുന്നു.

എന്നാല്‍ മാലിന്യനീക്കത്തിനുവേണ്ടി നഗരസഭ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഈ വഴിയിലൂടെ കാല്‍നട യാത്രക്കാര്‍ മൂക്കു പൊത്തിയാണ് സഞ്ചരിക്കുന്നത്. രാത്രി കാലങ്ങളില്‍ മാലിന്യ കൂമ്പാരത്തില്‍ തീയിടുന്നതായും സമീപവാസികള്‍ പറയുന്നു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയെ ക്ലീന്‍ സിറ്റിയായി പ്രഖ്യാപിക്കണമെന്ന് പറയുന്ന നേതാക്കള്‍ നഗരസഭ ഹൃദയത്തിലെ മാലിന്യകൂമ്പാരമെങ്കിലും ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Related posts