ഓയൂര്‍: ഓയൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയകള്‍ വിലസുന്നു. ഓയൂര്‍ ചന്തക്ക് പിന്‍ഭാഗത്ത് ആളൊഴിഞ്ഞ പറമ്പില്‍ മയക്കുമരുന്നിനായി ഉപയോഗിക്കുന്ന നിരവധി സിറിഞ്ചും ആംപ്യൂളുകളും കണ്ടെത്തി. മാര്‍ക്കറ്റിന് സമീപത്തെ പുതുതായി പണി കഴിപ്പിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ പരിസരത്ത് ആഡംബര ബൈക്കുകളിലും കാറുകളിലും എത്തുന്ന യുവാക്കള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ചടയമംഗലം, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മയക്കുമരുന്ന് മാഫിയകള്‍ ലഹരി വസ്തുക്കള്‍ ഇവിടേക്കെത്തിക്കുന്നതായാണ് വിവരം. ഓയൂര്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വില്പനയും സാമൂഹ്യ വിരുദ്ധ ശല്യവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനെ അമര്‍ച്ച ചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സാദിഖും പ്രസിഡന്റ് നവാസും ആവശ്യപ്പെട്ടു.
ഓയൂരില്‍ മയക്കുമരുന്ന് മാഫിയ വിലസുന്നു
