മംഗലംഡാം: വനവത്കരണം ഉള്‍പ്പെടെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓള് ഇന്ത്യാ പീപ്പിള്‍സ് എന്‍വയണ്‍മെന്റ് അവാര്‍ഡ് മംഗലംഡാം ടിഎംടി ഗ്രാനൈറ്റ്സ് എംഡി ടോം ജോര്‍ജിന്.കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിനു കീഴില്‍ ന്യൂഡല്‍ഹി ആസ്ഥാനമായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓള് ഇന്ത്യാ പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ എന്‍വയണ്‍മെന്റ് പ്രൊട്ടക്്ഷന്‍ എന്ന പരിസ്ഥിതി സംഘടനയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ന്യൂഡല്‍ഹി വൈഎംസിഎ ഓഡിറ്റോറിയത്തില്‍ നടന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തില്‍ കേന്ദ്രതൊഴില്‍മന്ത്രി, രാജ്യസഭാ സ്പീക്കര്‍ പ്രഫ. പി.ജെ.കുര്യന് എന്നിവരില്‍നിന്നും ശില്പവും അംഗീകാരപത്രവും ടോം ജോര്‍ജ് ഏറ്റുവാങ്ങി.പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനുമുമ്പും ടിഎംടിക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. എന്‍വയണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് അഥോറിറ്റിക്കു കീഴിലാണ് ടിഎംടി ഗ്രാനൈറ്റ്സ് പ്രവര്‍ത്തിക്കുന്നത്.