മധ്യവയസ്‌കനുമായുള്ള ബന്ധം വിവാഹമോചനത്തിനു കാരണമായി ! ഭര്‍ത്താവ് ഒഴിഞ്ഞു പോയതോടെ കാമുകന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി; അമ്മയുടെ മൗനാനുവാദത്തോടെ ആദ്യം ഇളയ കുട്ടിയെയും പിന്നീട് മൂത്ത കുട്ടിയെയും പീഡിപ്പിച്ചു…

പരിയാരത്ത് പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ അമ്മയുടെ കാമുകനാല്‍ പീഡനത്തിനിരയായ വാര്‍ത്ത കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പതിമൂന്നും പതിനാറും വയസുള്ള പെണ്‍കുട്ടികളാണ് അമ്മയുടെ കാമുകനായ മധ്യവയസ്‌കനാല്‍ നിരന്തര പീഡനത്തിന് ഇരയായത്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കഴിഞ്ഞ നാലുവര്‍ഷമായി അമ്മയുടെ കൂട്ടുകാരന്‍ പീഡിപ്പിച്ചു വരുന്നതായി പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്. ഇതോടെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരിയാരം പോലീസില്‍ പരാതി നല്‍കുന്നതും പ്രതികളെ പോലീസ് അറസ്റ്റു ചെയ്യുന്നതും.

കുട്ടികളുടെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ കാരണവും കുട്ടികളെ പീഡിപ്പിച്ച മധ്യവയസ്‌കാണെന്നാണ് വിവരം. വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷം ഇവരുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്ന മധ്യവയസ്‌ക്കന്‍ ആരുമില്ലാത്ത സമയം നോക്കി ഇളയ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് ഇവിടെ നിന്ന് താമസം മാറിയപ്പോള്‍ മുതിര്‍ന്ന കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ മാതാവില്ലാത്തപ്പോഴായിരുന്നു ഉപദ്രവം. പിന്നീട് മാതാവ് സംഭവം അറിഞ്ഞെങ്കിലും എതിര്‍ത്തില്ല. ഇയാളെ പേടിച്ചായിരുന്നു മാതാവ് അങ്ങനെ ചെയ്തത് എന്നാണ് വിവരം.

കഴിഞ്ഞ 28ന് വീണ്ടും മധ്യവയസ്‌ക്കന്റെ പീഡനത്തിരയായ കുട്ടിയുടെ മാനസിക നില ആകെ തകരാറിലായി. ഇതേത്തുടര്‍ന്ന് കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡനം വെളിപ്പെട്ടത്. മാതാവിനും കാമുകനുമെതിരേ പോക്‌സോക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Related posts

Leave a Comment