പെരുമ്പാവൂര്‍: കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വടക്കേ മുട്ടപ്പള്ളവീട്ടില്‍ ഗ്രിനീഷ് (25), പോഞ്ഞാശേരി എംഎച്ച് കവല മങ്ങാടന്‍ വീട്ടില്‍ സാലു (36), പെരുമ്പാവൂര്‍ പാറക്കണ്ടം തച്ചേത്ത് കുടിയില്‍ വീട്ടില്‍ വിഷ്ണു (23), മുടിക്കല്‍ കടവില്‍ വീട്ടില്‍ കൃഷ്ണകുമാര്‍ (52) എന്നിവരെ വിവിധ ഭാഗങ്ങളില്‍ നിന്നായി പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗ്രിനീഷിനെ പെരുമ്പാവൂര്‍ കാളചന്തയ്ക്കു സമീപത്തു നിന്നും സാലുവിനെ വെങ്ങോലയില്‍ നിന്നും വിഷ്ണുവിനെ പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും കൃഷ്ണകുമാറിനെ അല്ലപ്ര ഭാഗത്തു നിന്നുമാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 10 ഗ്രാം വീതം കഞ്ചാവ് പിടിച്ചെടുത്തു. കമ്പം, തേനി ഭാഗങ്ങളില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് 500 രൂപയുടെ ചെറുപൊതികളാക്കിയാണ് ഇവര്‍ വില്‍പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.