കഞ്ചിക്കോട്ട് ജനവാസ മേഖലയില്‍ കാട്ടാനക്കുട്ടിയുടെ ജഡം

TCR-JADAMപാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്റെ ജീവന്‍ നഷ്ടപ്പെട്ട കഞ്ചിക്കോട്ട് കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി.ജനവാസമേഖലയിലാണ് പ്രസവിച്ച് മണിക്കൂറുകള്‍ മാത്രം പഴക്കമുള്ള കാട്ടാനക്കുട്ടിയുടെ ജഡം പ്രദേശവാസികള്‍ കണ്ടത്. വല്ലടി സൂര്യംപൊറ്റ നെല്ലിശേരി മലയടിവാരത്തിലെ ജനവാസ മേഖലയിലാണു സംഭവം.

പുലര്‍ച്ചെ മുതല്‍തന്നെ ഇവിടെ ആനക്കൂട്ടമെത്തിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. പൂര്‍ണവളര്‍ച്ചയെത്താത്ത കൊമ്പനാനക്കുട്ടിയാണെന്നും ആനകള്‍ തന്നെ ഇതിനെ ചവിട്ടിയതായും പരിസരവാസികള്‍ പറയുന്നുണ്ടെങ്കിലും ഇതു വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കാട്ടാനക്കൂട്ടം പിന്‍വലിഞ്ഞശേഷം തെരുവുനായ്ക്കള്‍ കാട്ടാനക്കുട്ടിയുടെ ജഡം കടിച്ചുപറിച്ചതാണെന്നും സൂചനയുണ്ട്.

Related posts